കുടിവെള്ളമില്ല, റോഡും മോശം: വളവന്നൂര്‍  പഞ്ചായത്തുകാര്‍ ഗഫുര്‍ പി.ലില്ലീസിന് മുന്നില്‍

മലപ്പുറം: കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുന്ന തങ്ങളുടെ പ്രയാസങ്ങള്‍ ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍ വിവരിച്ച് വളവന്നൂരുകാര്‍. തിരൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി  അഡ്വ: ഗഫൂര്‍ പി ലില്ലിസിന്റെ വാഹനപ്രചരണ യാത്രക്കിടയിലെ സ്വീകരണച്ചടങ്ങില്‍വെച്ചാണു നാട്ടുകാര്‍ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങളുടെ കെട്ടഴിച്ചത്.

കുടിവെള്ള പ്രശ്‌നത്തോടൊപ്പം തന്നെ വളവന്നൂര്‍ പഞ്ചായത്തിലെ തുവ്വക്കാട്, പോത്തന്നൂര്‍, ചുങ്കത്തെപ്പാല, വലിയപറമ്പ്, ചെനക്കല്‍, അമ്പലപ്പാറ എന്നിവിടങ്ങളിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ചും നാട്ടുകാര്‍ പരാതിപ്പെട്ടു. നിലവിലുണ്ടായിരുന്ന എം.എല്‍.എ ഈവഴിക്കു തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാര്‍ സ്ഥാനാര്‍ഥിയോടു പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി നിങ്ങളില്‍ ഒരാളായി കൂടെയുണ്ടാകുമെന്നും തന്നെ തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രശ്‌നം പരിഹരിക്കാന്‍ യുദ്ധകാല നടപടിയുണ്ടാകുമെന്നും ഗഫൂര്‍ പി.ലില്ലീസ് നാട്ടുകാരോട് പറഞ്ഞു.

സ്ഥാനാര്‍ഥി ഇന്നു വളവന്നൂര്‍ പഞ്ചായത്തില്‍ വാഹന പ്രചരണത്തിലായിരുന്നു.

രാവിലെ ഒമ്പതിന് വാരണാക്കരയില്‍നിന്നും തുടങ്ങി ഉച്ചയ്ക്കു ഒന്നോടെ പാറക്കല്ലില്‍ സമാപച്ചു.

വളവന്നൂര്‍ ലോക്കല്‍ സെക്രട്ടറി പി.സി.കബീര്‍ ബാബു, വി.പ്രേംകുമാര്‍, ജലീല്‍ കുന്നത്ത്, സുരേന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.