Fincat

തളരാത്ത മനോവീര്യവുമായി ആവേശം വിതറി തസ്ലിം റഹ്മാനിയുടെ മലപ്പുറത്തെ പ്രചരണം

മലപ്പുറം: തളരാത്ത മനോവീര്യവുമായി ആവേശം വിതറി തസ്ലിം റഹ്മാനിയുടെ ഇന്നത്തെ മൂന്നാം ഘട്ട പ്രചരണ പരിപാടി മലപ്പുറത്ത് തുടക്കമായി. ഇന്ന് രാവിലെ 8.30 ന് ചട്ടി പറമ്പിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം ആരംഭിച്ച പ്രചരണ പരിപാടി താണിക്കൽ, വലിയാട്, ചെമ്പൻ കടവ് ,കോട്ടപ്പടി, ഹാജിയാർ പള്ളി തുടങ്ങി സ്ഥലങ്ങൾക്ക് ശേഷം മറയൂരിൽ സമാപിക്കും,

ഓരോ സ്ഥലത്തും നേരിട്ട് വോട്ടർമാരെ കണ്ട് വോട്ടുകൾ ഉറപ്പിച്ചാണ് അദ്ധേഹം നീങ്ങുന്നത്. മലപ്പുറം കോട്ടപ്പടി മാർക്കറ്റിൽ അദ്ധേഹത്തിൻ്റെ വരവ് പ്രതീക്ഷകളുടെ പുത്തൻ വഴികളാണ് തുറന്നിരിക്കുന്നത്.

2nd paragraph

രാജ്യത്തിന് വെല്ലുവിളി നേരിട്ട സമയത്തൊക്കെ അതിനെ നേരിടാൻ മലപ്പുറത്ത് നിന്ന് ഓരോ യുഗപുരുഷനും ഉയർന്ന് വന്നിട്ടുണ്ട്. അത്തരത്തിലുള്ള പ്രതിസന്ധി ഘട്ടമായ ഫാഷിസ്റ്റ് കാലഘട്ടത്തിൽ ഇന്നിൻ്റെ പോരാട്ട ഭൂമികയിൽ തസ്ലീം റഹ്മാനിയെ പോലെയുള്ളവരാണ് കാലഘട്ടത്തിൻ്റെ ആവശ്യമെന്ന പ്രഖ്യാ‌നമാണ് പ്രചരണ പരിപാടികളിൽ മുഴങ്ങുന്നത്. നൂറ് കണക്കിന് പ്രവർത്തകരും, ജില്ല നേതാക്കളായ അഡ്വ:സാദിഖ് നടുത്തൊടി, അഡ്വ: റഹീം, ഹമീദ് പരപ്പനങ്ങാടി,സിദ്ധീഖ് മാസ്റ്റർ അടക്കം അദ്ധേഹത്തെ അനുഗമിക്കുന്നു.