യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം: മോട്ടോര്‍ തൊഴിലാളി യൂണിയന്‍

മലപ്പുറം: കേന്ദ്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന്ന് ശേഷം നാളിതുവരെയും പെട്രോളിനും. ഡീസലിനും ദിവസേന എന്നോണം വില വര്‍ദ്ധിപ്പിച്ചു മോട്ടോര്‍ മേഖലയെ തകര്‍ച്ചയിലാക്കിയതും. വിവിധ തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതി കൊടുത്ത മോദി സര്‍ക്കാരിനേയും, തൊഴിലാളികളുടെ പേരില്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും, ഇന്ധന വില നിയന്ത്രിക്കാന്‍ ജി എസ് ടി ഏര്‍പ്പെടുത്താത്ത സര്‍ക്കാരിനെതിരെയുമുള്ള തൊഴിലാളികളുടെവിധി എഴുത്തായിരിക്കണം

ജനറല്‍ സെക്രട്ടറി പി കെ എം ബഷീര്‍

ഈ വരുന്ന തിരഞ്ഞെടുപ്പെന്ന് മലപ്പുറം ജില്ലാ മോട്ടോര്‍ എംപ്ലോയീസ് അസോസിയേഷന്‍ (ഐ എന്‍ ടി യു സി ) വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. മോട്ടോര്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.കെ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ. സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ് എന്ന കുഞ്ഞാണി .മുഹമ്മദ് റഫീഖ്. സഹൂദ് . അബ്ദുല്‍ റഫീഖ്, ഫെബ് ന കരുളായി എന്നിവര്‍ പ്രസംഗിച്ചു

പ്രസിഡന്റ് സി കെ മുഹമ്മദ് റഫീഖ്

കെ.പി. നാസര്‍ സ്വാഗതവും, മുജീബ് പാണ്ടിക്കാട് നന്ദിയും പറഞ്ഞു

ഭാരവാഹികളായി . സി കെ മുഹമ്മദ് റഫീഖ് ( പ്രസിഡണ്ട്), മുഹമ്മദ് എന്ന കുഞ്ഞാണി , കെ.സുന്ദരന്‍ (വൈസ് പ്രസിഡണ്ടുമാര്‍)

പി.കെ.എം .ബഷീര്‍ (ജനറല്‍ സെക്രട്ടറി), സുനില്‍കുമാര്‍ എടവണ്ണ, ഫെബ്‌ന കരുളായി (സെക്രട്ടറിമാര്‍ ), വേലായുധന്‍ ഊരകം ( ട്രഷറര്‍)