പെരുമ്പടപ്പിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;വാഹനം ഇടിച്ച്.
നിര്‍ത്താതെ പോയ ഗൂഡ്സ് വാനും ഡ്രൈവറും കസ്റ്റഡിയില്‍
പെരുമ്പടപ്പ്: ശനിയാഴ്ച മലപ്പുറം പെരുമ്പടപ്പിലെ പാതയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അമല്‍(21) മരിച്ചത് വാഹനം ഇടിച്ച്
നിര്‍ത്താതെ പോയ ഗൂഡ്സ് വാനും ഡ്രൈവറും കസ്റ്റഡിയില്‍ മുക്കാല്‍ മണിക്കൂറോളം അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന അമലിനെ പൊലീസാണ് അശുപത്രിയില്‍ എത്തിച്ചത് കരളിലും ശ്വാസകോശത്തിലും വാരിയെല്ല് തുളഞ്ഞു കയറിയായിരുന്നു മരണം
സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി തൊടുപുഴ കല്ലൂര്‍ കൂടിയകത്ത് ആന്റോ(20) യാണ് അറസ്റ്റിലായത്
പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയ അമലിനെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു