Shobika

പെരിയ ഇരട്ട കൊലപാതകം: സി.ബി.ഐ.യെ തടയാൻ സർക്കാർ ചെലവഴിച്ചത് 90 ലക്ഷം രൂപ

മനീന്ദർ സിങ് എന്ന സീനിയർ അഭിഭാഷകന് 60 ലക്ഷം നൽകി. നാലു ദിവസങ്ങളിലായി അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചെലവിട്ടു.

പത്തനംതിട്ട: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ.യ്ക്ക് വിട്ട കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ 90,92,337 രൂപ ചെലവിട്ടതായി വിവരാവകാശരേഖ. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ ഈ കൊലപാതക കേസ്​​ സി.ബി.ഐക്ക്​ വിട്ട കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ സര്‍ക്കാരിന്​ വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് വേണ്ടിയാണ് ​ 90,92,337 ലക്ഷം രൂപ ചെലവിട്ടത്.​ ​ ​വിവിധ ഘട്ടങ്ങളിൽ ഹാജരായ മൂന്ന് അഭിഭാഷകർക്കായി 88 ലക്ഷം രൂപയാണ് നൽകിയതെന്ന് തനിക്ക് കിട്ടിയ വിവരാവകാശരേഖയിൽ വ്യക്തമാണെന്ന് കെ.പി.സി.സി. നിർവാഹകസമിതിയംഗം ബാബുജി ഈശോ പത്രസമ്മേളനത്തിൽ പറഞ്ഞു.

1 st paragraph

മനീന്ദർ സിങ് എന്ന സീനിയർ അഭിഭാഷകന് 60 ലക്ഷം നൽകി. നാലു ദിവസങ്ങളിലായി അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചെലവിട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിംഗിൾബെഞ്ച് സി.ബി.ഐയ്ക്ക് വിട്ടത്.

 

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 2019 സെപ്​റ്റംബറിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. അഡ്വക്കേറ്റ്​ ജനറലി​െന്‍റ ഓഫിസില്‍നിന്ന്​ ലഭിച്ച വിവരാവകാശ രേഖയിലാണ്​ പ്രതികളായ സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്​ പണം ധൂര്‍ത്തടിച്ചതിന്റെ കണക്ക്​ തെളിയുന്നതെന്ന്​ ബാബുജി പറഞ്ഞു.

 

 

2nd paragraph

അഭിഭാഷകനായ മനീന്ദര്‍സിങിന് ​ 60 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഇയാളെ കൂടാതെ കേസിനായി ഹാജരായ മറ്റു രണ്ടു അഭിഭാഷകന്മാരായ രജിത്ത്​കുമാറിന്​ 25 ലക്ഷവും പ്രഭാസ്​ ബജാജിനു ​ മൂന്നുലക്ഷവും പ്രതിഫലമായി നല്‍കി. ഈ ഇനത്തിലെ ആകെ ചെലവ്​ 88 ലക്ഷം ​രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാലുദിവസം അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാനക്കൂലി, താമസം, ഭക്ഷണം എന്നിവക്കായി 2,92,337 രൂപയും സര്‍ക്കാര്‍ ചെലവിട്ടു. സുപ്രീംകോടതി വരെ നീണ്ട നിയമനടപടികളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍ നികുതിപ്പണത്തില്‍ കോടിയിലധികം രൂപയാണ്​ പാഴാക്കിയതെന്നും ബാബുജി ഈശോ പറഞ്ഞു.