മാസ്ക്ക് ധരിക്കാത്തത് ചോദ്യംചെയ്തതിന് അസഭ്യവർഷം നാലു പേർക്കെതിരെ കേസ് രണ്ടുപേർ അറസ്റ്റിൽ


പരപ്പനങ്ങാടി: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ നിയമിച്ച പരപ്പനങ്ങാടിയിലെ സെൻട്രൽ മജിസ്ട്രേറ്റിനോട് അസഭ്യം പറഞ്ഞ നാലു പേർക്കെതിരെയാണ് കേസെടുത്തത്. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു പരപ്പനങ്ങാടി കൃഷി ഓഫീസറും സർക്കാർ ഉത്തരവ് പ്രകാരം പരപ്പനങ്ങാടി നഗരസഭയിലെ 35 മുതൽ 45 വരെ ഡിവിഷനുകളിൽ സെൻട്രൽ മജിസ്ട്രേട്ടുമായ സുമയ്യ പാട്ടശ്ശേരി യുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം വൈകീട്ട് 4 മണിയോടെ പരപ്പനങ്ങാടി പുത്തൻ കടപ്പുറത്ത് മാസ്ക് ധരിക്കാതെ കൂടിയിരുന്നവരുടെ പേരും വിലാസവും ചോദിച്ചതിന് തന്നെ അസഭ്യം പറഞ്ഞ് തട്ടിക്കയറി എന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നും കാണിച്ച് കൃഷി ഓഫീസർ സുമയ്യ പരപ്പനങ്ങാടി പോലീസിൽ നൽകിയ പരാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലു പേർക്കെതിരെ കേസെടുത്തത്