മൻസൂർ വധക്കേസ് മുഖ്യ ആസൂത്രകൻ പിടിയിലായതായി സൂചന
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ ആസൂത്രകൻ പിടിയിലായതായി സൂചന. കേസിൽ നിർണായക പങ്കുവഹിച്ചയാളാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
മൻസൂർ വധകേസിലെ പ്രതികളെല്ലാം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. അഞ്ചാം പ്രതി സുഹൈൽ ഡി.വൈ.എഫ്.ഐ പാനൂർ മേഖല ട്രഷററാണ് . പത്താം പ്രതി ജാബിർ സി.പി.എം പ്രവർത്തകനാണ്. എട്ടാം പ്രതി ശശി കൊച്ചിയങ്ങാട് ബ്രാഞ്ച് സെക്രട്ടറിയാണ്.
അതേസമയം, മൻസൂറിനെ ബോംബെറിഞ്ഞത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് എഫ്.ഐ.ആറിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.