പ്രിയദർശിനി ജനപക്ഷവേദി ലാൻസിയെ ആദരിച്ചു.
പൊന്നാനി : അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിയിൽ ഉന്നത വിജയംനേടി മുബൈ ഐ.ഐ.ടി യിലെക്ക് പ്രവേശനം നേടിയ മൽസ്യതൊഴിലാളി ലത്തീഫിന്റെ മകൾ ലാൻസിയെ പ്രിയദർശിനി ജനപക്ഷവേദി ഉപഹാരവും ക്യാഷ്പ്രൈസും നൽകി ആദരിച്ചു.
കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉപഹാരം നൽകി.
എം. ഫസലുറഹ്മാൻ അദ്ധ്യക്ഷത
വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ക്യാഷ്പ്രൈസ് നൽകി. മണ്ഡലംപ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ്, എം.എ.നസീം എന്നിവർ പ്രസംഗിച്ചു.