പിഎം റിസര്‍ച്ച് ഫെലോഷിപ്പ്: കാവ്യ ജോസിന്
തിരൂര്‍: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ് നേടിയവരില്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസും. മംഗലം വള്ളത്തോള്‍ എയുപി സ്‌കൂള്‍ പ്രധാനാധ്യപകന്‍ ജോസ് സി മാത്യുവിന്റെയും പുറത്തൂര്‍ ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക ബിന്ദുവിന്റെയും മകളാണ്. പുണെ ഐസറില്‍ കെമിസ്ട്രി ഗവേഷണത്തിനാണ് ഫെലോഷിപ്പ്. അഞ്ചുവര്‍ഷത്തേക്ക് മാസം 70,000 മുതല്‍ 80,000 രൂപ വരെ ലഭിക്കും. വര്‍ഷംതോറും ഗ്രാന്റായി 2,00,000 രൂപയുമുണ്ട്.
ഭോപ്പാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍നിന്നും ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പോടെയാണ് കാവ്യ ഇന്റഗ്രേറ്റഡ് പിജി നേടിയത്. നേരത്തെ, പൊതുവിദ്യാലയങ്ങളിലാണ് പഠിച്ചത്. വിപിഎല്‍പി സ്‌കൂള്‍ ആലത്തിയൂര്‍, മംഗലം വള്ളത്തോള്‍ എയുപി, തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി തിരുന്നാവായ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സഹോദരി: സ്‌നേഹ ജോസ്.