വോട്ട് പെട്ടിയിലായതോടെ ശമ്പള പരിഷ്ക്കരണം നിറുത്തിവച്ചു.ഹയർ സെക്കണ്ടറിയിൽ ശമ്പളം മുടങ്ങി.

തിരുവനന്തപുരം: ഇലക്ഷന് മുമ്പ് പരിഷ്ക്കരിച്ച ശമ്പളം ജീവനക്കാർക്ക് നൽകുമെന്ന് കാടടച്ച് വെടി വച്ച്, വോട്ട് പിടിച്ചിട്ട്, ഹയർ സെക്കണ്ടറിയിൽ ബഹുഭൂരിപക്ഷം അധ്യാപകർക്കും പത്താം തീയതിയായിട്ടും ശമ്പളം പോലും കിട്ടാത്ത ഗതിയായി. മാസാദ്യം കുറച്ച് സ്കൂളുകൾക്ക് പരിഷ്ക്കരിച്ച ശമ്പളം നൽകിയിരുന്നു.ഇതനുസരിച്ച് ബില്ലുകൾ തയ്യാറാക്കി നൽകിയ ഒട്ടേറെ സ്കൂളുകളുടെ ബില്ല് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റീജിയണൽ ഓഫീസുകളിൽ തടഞ്ഞിരിക്കുകയാണ്. കൊടുത്തവർക്ക് ശരിയായ നടപടിക്രമം പാലിക്കാതെയാണ് കൊടുത്ത് പോയതെന്നും ഇനിയത് പറ്റില്ലെന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. എന്നാൽ ട്രഷറികളിൽ പണമില്ലാത്തതാവണം മുട്ടാപ്പോക്ക് പറഞ്ഞ് ശമ്പളം തടഞ്ഞതിന് പിന്നിലെന്ന് അധ്യാപകർ ആരോപിക്കുന്നു. ലോണുകളും മറ്റുമായി ബന്ധപ്പെട്ട് ബാങ്കുകളിൽ നൽകിയിരിക്കുന്ന ചെക്കുകൾ മടങ്ങുന്ന സാഹചര്യമാണെന്നു് അവർ പറയുന്നു. ജില്ലാതല അദാലത്തും മറ്റും നടത്തി ശമ്പള പരിഷ്ക്കരണ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാമെന്നിരിക്കെ അതിന് തുനിയാത്തത് മനപ്പൂർവ്വമാണെന്ന ആക്ഷേപം ശക്തമാണ്.

ഒരു വശത്ത് പണമില്ലാതെ ബുദ്ധിമുട്ടുമ്പോൾ, മറു വശത്ത് രാഷ്ട്രീയ വൈരം തീർക്കാൻ ഹയർ സെക്കണ്ടറി അധ്യാപകരെ പരീക്ഷാ ഡ്യൂട്ടിക്ക്, വിദൂരസ്ഥലങ്ങളിലേക്ക് പോസ്റ്റ് ചെയ്ത് ഖജനാവിൽ നിന്ന് ദിവസവും ടി.എ. നൽകേണ്ടുന്ന സാഹചര്യവും ഹയർ സെക്കണ്ടറി വകുപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. അധ്യാപകരെ തങ്ങളുടെ സ്കൂളിൽ നിന്ന് 8 കി.മീ.ന് അകത്ത് നിയമിച്ചാൽ ടി.എ. നൽകാതെ കഴിക്കാമെന്നിരിക്കെ രാഷ്ട്രീയ വൈരം തീർക്കാൻ നടത്തിയ പോസ്റ്റിംഗിലൂടെ ലക്ഷങ്ങളുടെ നഷ്ടമാവും സർക്കാരിനുണ്ടാവുക. മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് സമീപത്തുള്ള സ്കൂളുകളിലേക്ക് നിയമനം മാറ്റി നൽകണമെന്ന അധ്യാപകരുടെ അഭ്യർത്ഥന നിരസിക്കപ്പെട്ടെന്ന ആക്ഷേപവും വ്യാപകമാണ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓരോ ദിവസത്തേയും പരീക്ഷയുടെ ചോദ്യപേപ്പർ അതാത് ദിവസം രാവിലെ 6.30 മുതൽ സ്കൂളുകളിൽ എത്തിക്കുന്നത്, ഏറ്റുവാങ്ങാൻ, സ്കൂളുകളിൽ ചീഫ് സൂപ്രണ്ടും രണ്ട് ഡെപ്യൂട്ടി ചീഫ്മാരും ഉണ്ടാവണമെന്നും നിർദ്ദേശമുണ്ട്.25 ഉം 30ളം കി.മീറ്ററിന് അകലേക്ക് നിയമിക്കപ്പെട്ട അധ്യാപികമാർ അതിരാവിലെ സ്കൂളിലെത്താൻ, വലിയ ദുരിതവും, സാമ്പത്തിക നഷ്ടവും സഹിക്കുകയാണ്.പരീക്ഷയെപ്പോലും രാഷ്ട്രീയ വൈരം തീർക്കാൻ ഉപയോഗിക്കുന്നത് പ്രതിക്ഷേധാർഹമാണെന്ന് എ.എച്ച്.എസ്.ടി.എ. ജില്ലാ കമ്മിറ്റി . യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ അജിത് കുമാർ അധ്യക്ഷത വഹിച്ചു .കെ. അൻവർ , മനോജ് ജോസ്, കെ.സുബൈർ, വി.പി.ജോൺസൺ, പി.ഇഫ്തിഖറുദ്ദീൻ, എ.സി. പ്രവീൺ, വി.കെ.രഞ്ജിത് , ഷാം.കെ., നൗഷാദ്, എം.ടി.മുഹമ്മദ് ഉണ്ണികൃഷ്ണൻ ബിന്ദു പി.സുഭാഷ് സംസാരിച്ചു