കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ചു മലയാളി നഴ്സ് മരിച്ചു. മനോജ് മാത്യു നിരപ്പേലിന്റെ ഭാര്യയായ ചങ്ങനാശേരി കുറുമ്പനാടം സ്വദേശിനി ലൗലി മനോജാണ് മരിച്ചത്.
അർബുദ രോഗ ബാധ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടയിലാണ് കോവിഡ് ബാധിച്ചത്. മക്കൾ :മെൽവിൻ, മേവിൻ, മെലിൻ.
മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിച്ചു.