Fincat

മീൻ പിടിക്കാൻ പോയ പതിനൊന്ന് പേരെ കാണാനില്ലെന്ന് പരാതി

കൊച്ചിയിൽ നിന്ന് ബോട്ടിൽ മീൻ പിടിക്കാൻ പോയ പതിനൊന്ന് പേരെ കാണാനില്ലെന്ന് പരാതി. മേഴ്‌സിഡസ് എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്.

ബോട്ടിന്റെ അവശിഷ്ടം ആഴക്കടലിൽ കണ്ടതായി മറ്റ് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാർവാറിനും ഗോവയ്ക്കും ഇടയിലെ ആഴക്കടലിലാണ് ബോട്ടിന്റെ ക്യാബിൻ കണ്ടതെന്നും മത്സ്യത്തൊഴിലാകൾ വ്യക്തമാക്കി. സംഭവത്തിൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.