യു അബ്ദുള്‍ കരീം ഐ പി സ് ന് യാത്രയയപ്പ് നല്‍കി

മലപ്പുറം : എം എസ് പി കമാണ്ടന്റും എം എസ് പി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ മാനേജറുമായ യു അബ്ദുള്‍ കരീമിന് യാത്രയയപ്പ് കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് നല്‍കി. പിടിഎ യുടെ ഉപഹാരം പിടിഎ ഭാരവാഹികളായ പ്രസിഡന്റ് പ്രസാദ് കെ, വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര, എ ഇ ചന്ദ്രന്‍ തുടങ്ങിയവരും ജീവനക്കാരുടെ ഉപഹാരം ഹെഡ്മിസ്‌ട്രെസ് അനിത ടി ജി, ഡെപ്യൂട്ടി ഹെഡ്മിസ്‌ട്രെസ്സ് ജയശ്രീ കെ യു എന്നിവരും ചേര്‍ന്ന് നല്‍കി.തുടര്‍ന്ന് നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പ്രസാദ് കെ അധ്യക്ഷനായിരുന്നു.

എം എസ് പി കമാണ്ടന്റായി വിരമിച്ച യു അബ്ദുള്‍ കരീമിന് എം എസ് പി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പി ടി എ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ഉപഹാരം നല്‍കുന്നു

വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര, എ ഇ ചന്ദ്രന്‍, എം പരമേശ്വരന്‍, ജയശ്രീ കെ യു, അബ്ദുള്‍ വഹാബ് കെ എം, ഷീബ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഓ അനിത ടി ജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശാലത നന്ദിയും പറഞ്ഞു. തുടര്‍കാലം പൊതു ജീവിതത്തില്‍ സജീവമായി ഉണ്ടാവുമെന്ന് യു അബ്ദുള്‍ കരീം ഐപിഎസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.