Fincat

സംവരണസമുദായങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയില്‍; മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി


മലപ്പുറം: മുന്നാക്ക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മുന്നാക്ക സംവരണം കേരളത്തിൽ നടപ്പാക്കിയത് അശാസ്ത്രീയമായാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

1 st paragraph

കേരളത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയ രീതി സംവരണ സമുദായങ്ങൾക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിലാണ്. സംവരണ സമുദായങ്ങൾ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും മുസ്ലീംലീഗ് കോർഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ മാസം 28ന് എറണാകുളത്ത് സംവരണ സമുദായങ്ങളുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.