കളക്ടറുടെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം പ്രചരിക്കുന്നു

കളക്ടറുടെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജമെയിൽ

മലപ്പുറം : ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷണൻ എന്ന പേരില്‍ ഒരു വ്യാജ ഇ മെയില്‍ സന്ദേശം പ്രചരിക്കുന്നു. ഇ മെയിലിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. 5000 രൂപാ വീതം വിലമതിക്കുന്ന നാല് ആമസോണ്‍ ഈ കാര്‍ഡ് വാങ്ങി jamsteh08@gmail.com എന്ന ഇ മെയിലിലേക്ക് കളക്ടറുടെ പേരില്‍ അയക്കണമെന്ന വ്യാജ സന്ദേശമാണ് ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്ക് ലഭിച്ചത്. കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. executivecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ലഭിക്കുന്നത്. ഇത് വ്യാജമാണ്. ഇതില്‍ വഞ്ചിതരാകരുത്കെ ഗോപാലകൃഷ്ണൻ
ജില്ലാ കളക്ടര്‍, മലപ്പുറം