ആദ്യഫല സൂചനകൾ ; തപാൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ കേവല ഭൂരിപക്ഷം മറികടന്ന് എൽ ഡി എഫ് ലീഡ് ചെയ്യുന്നു

രണ്ടിടങ്ങില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. നേമത്തും ചാത്തന്നൂരുമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 

കൗണ്ടിംഗ് സെന്ററുകളില്‍ 8.10 ഓട് കൂടിയാണ് തപാല്‍ ബാലറ്റുകളുടെ കൗണ്ടിംഗ് തുടങ്ങിയത്. ആദ്യ സൂചനകള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇത്തവണ ഉദ്യോഗസ്ഥ വോട്ടിനു പുറമെ 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്കും പോസ്റ്റൽ വോട്ടുകളായിരുന്നു.

ലീഡ് നില മാറിമറിയുന്ന മലപ്പുറത്തെ പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി, നിലമ്പൂർ, പൊന്നാനി എന്നിവിടങ്ങളിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. ഇവിടെയെല്ലാം എൽ ഡി എഫ് ലീഡ് ചെയ്യുന്നു.

 

കോഴിക്കോട് നോര്‍ത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രനാണ് ലീഡ് ചെയ്യുന്നത്. കെ. എം അഭിജിത്താണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഉടുമ്പന്‍ചോലയില്‍ എം. എം മണിയും പാലായില്‍ ജോസ്. കെ മാണിയും വൈക്കത്ത് സി. കെ ആശയും ലീഡ് ചെയ്യുന്നു. മട്ടന്നൂര്‍ കെ. കെ ശൈലജ, കളമശേരി പി. രാജീവ്, വട്ടിയൂര്‍ക്കാവ് വി. കെ പ്രശാന്ത്, തലശേരി എ. എന്‍ ഷംസീര്‍, ധര്‍മ്മടം പിണറായി വിജന്‍, പയ്യന്നൂര്‍ ടി. കെ മധുസൂദനന്‍, കല്ല്യാശേരി എം. വിജിന്‍, തളിപ്പറമ്പ് എം. വി ഗോവിന്ദന്‍, ഉദുമ അഡ്വ. സി. എച്ച് കുഞ്ഞമ്പു എന്നിങ്ങനെയാണ് എല്‍ഡിഎഫ് ലീഡ് നില.

 

പുതുപ്പള്ളി ഉമ്മന്‍ചാണ്ടി, പിറവത്ത് അനൂപ് ജേക്കബ്, റാന്നി റിങ്കു ചെറിയാന്‍, മാനന്തവാടി പി. കെ ജയലക്ഷ്മി, തിരുവനന്തപുരം വി. എസ് ശിവകുമാര്‍, മഞ്ചേശ്വരം എ. കെ. എം അഷ്‌റഫ്, ഇരിക്കൂര്‍ സജീവ് ജോസഫ്, അഴീക്കോട് കെ. എം ഷാജിസ കണ്ണൂര്‍ സതീശന്‍ പാച്ചേനി എന്നിങ്ങനെയാണ് ആദ്യഘട്ട ലീഡ് നില.

 

രണ്ടിടങ്ങില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. നേമത്തും ചാത്തന്നൂരുമാണ് ബിജെപി ലീഡ് ചെയ്യുന്നത്.

 

രാവിലെ എട്ടേകാലിന് ആരംഭിച്ച പോസ്റ്റൽ വോട്ട് 9.30 വരെ നീളുകയാണ്.അതേസമയം സംസ്ഥാനത്ത് 8.30 ന് ആരംഭിച്ച വോട്ടിംഗ് മെഷീൻ കൗണ്ടിംഗ് ആദ്യ റൗണ്ട് പൂർത്തിയാകുന്നു.