Main Banner

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫിന് ലീഡ്.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫിന് ലീഡ്. 80 സീറ്റുകളിൽ എൽ.ഡി.എഫും 58 സീറ്റുകളിൽ യു.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും മുന്നിട്ട് നിൽക്കുകയാണ്. വടകര മണ്ഡലത്തിൽ ആർ.എം.പി സ്ഥാനാർഥി കെ.കെ. രമ മുന്നിട്ടു നിൽക്കുകയാണ്. പാലക്കാട്ട് ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ മുന്നിലാണ്. കടുത്ത പോരാട്ടം നടക്കുന്ന തൃത്താലയിൽ ലീഡ് നില മാറിമറിയുകയാണ്. നേരിയ വോട്ടുകൾക്ക് എം.ബി. രാജേഷാണ് മുന്നിൽ.

1 st paragraph

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം. എഷ്റഫ് മുന്നിലാണ്. അതേസമയം, തവനൂരിൽ മന്ത്രി കെ.ടി. ജലീലും പൂഞ്ഞാറിൽ പി.സി. ജോർജും പിന്നിലാണ്. ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി മുന്നിലാണ്.

 

വയനാട്ടിൽ മൂന്നിടത്തും യു.ഡി.എഫ് സ്ഥാനാർഥികളാണ് മുന്നിൽ. കോന്നിയിൽ ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ മൂന്നാമതാണ്. തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ. ബാബുവാണ് മുന്നിട്ട് നിൽക്കുന്നത്.

2nd paragraph