രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ്-90, യുഡിഎഫ്-48, എന്‍ഡിഎ-2

തവനൂരില്‍ കെ ടി ജലീല്‍ പിന്നില്‍ തന്നെയാണ്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ എല്‍ഡിഎഫാണ് മുന്നിലുള്ളത്. എല്‍ഡിഎഫ്-91, യുഡിഎഫ്-47, എന്‍ഡിഎ-2 എന്നിങ്ങനെയാണ് ലീഡ് നില. ധര്‍മ്മടത്ത് പിണറായി വിജയന്‍ 3000ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്.

വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പിണറായി വിജയന് 8434 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സി രഘുനാഥന്‍ (യുഡിഎഫ്)- 5083, സി കെ പത്മനാഭന്‍ (ബിജെപി)- 1064 എന്നിങ്ങനെയാണ് വോട്ടുനില. പാലക്കാട് ഇ ശ്രീധരന്‍ 3539 വോട്ടുകള്‍ക്കു മുന്നിലാണ്. യുഡിഎഫ് കേന്ദ്രങ്ങളില്‍ ഇ ശ്രീധരന്‍ ലീഡ് ഉയര്‍ത്തിയതായാണു റിപോര്‍ട്ടുകള്‍. മലപ്പുറത്ത് എല്‍ഡിഎഫിനു നാലിടത്ത് മാത്രമാണ് ലീഡ്. തവനൂരില്‍ കെ ടി ജലീല്‍ പിന്നില്‍ തന്നെയാണ്. വടകരയില്‍ ലീഡ് കുറഞ്ഞെങ്കിലും കെ കെ രമ തന്നെയാണ് മുന്നില്‍. പുതുക്കാട് കെ കെ രാമചന്ദ്രന്‍, കല്‍പ്പറ്റയില്‍ ടി സിദ്ദീഖ്, ചവറയില്‍ സുജിത്ത് വിജയന്‍ പിള്ള, മട്ടന്നൂരില്‍ കെ കെ ശൈലജ എന്നിവര്‍ മുന്നിലാണ്