‘തവനൂരിൽ പിഴുതെറിഞ്ഞത് കാപട്യത്തിന്റെ ജീവൽ പ്രതീകങ്ങളെ’; കുറിപ്പുമായി കെടി ജലീൽ

മലപ്പുറം; ഇടതുപക്ഷത്തെ തോൽപ്പിച്ച് തന്നെ രാഷ്ട്രീയ വനവാസത്തിനയക്കാമെന്ന ലീഗ് മോഹത്തിൻ്റെ സ്വപ്നപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്, തവനൂർ നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലുള്ള ഉൽബുദ്ധരായ വോട്ടർമാർ അടിച്ചു കയറ്റിയിരിക്കുന്നതെന്ന് കെടി ജലീൽ.മുള്ള് മുരട് മൂർഖൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെയുള്ള മുഴുവൻ ദുശ്ശക്തികളും സർവായുധ വിഭൂഷിതരായി അണിനിരന്ന് പടനയിച്ചിട്ടും തവനൂർ മണ്ഡലം നേരിൻ്റെ പക്ഷത്തെയാണ് നെഞ്ചോട് ചേർത്തുവെച്ചത്. കുപ്രചരണങ്ങളുടെ കുത്തൊഴുക്കിലും സത്യം തിരിച്ചറിഞ്ഞ മുഴുവൻ ജനങ്ങളോടും ജീവിതാന്ത്യംവരെ താൻ കടപ്പെട്ടിരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജലീൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

https://m.facebook.com/story.php?story_fbid=321392139342846&id=100044161883012