കുവൈത്തിൽ നിലവിലുണ്ടായിരുന്ന ഭാഗിക കർഫ്യൂ ഇന്ന് അവസാനിച്ചു
കുവൈത്ത് സിറ്റി: വ്യാഴാഴ്ച പുലർച്ച ഒന്നുമുതൽ കർഫ്യൂ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതോടെയാണ് കർഫ്യൂവിന് അവസാനമായത് .അതേസമയം, കർഫ്യൂ അവസാനിപ്പിച്ചെങ്കിലും വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകും. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെയാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടത്. റസ്റ്റാറൻറുകൾ, കഫേകൾ, അറ്റകുറ്റപ്പണി സേവനങ്ങൾ, ഫാർമസികൾ, ഫുഡ് മാർക്കറ്റിങ് ഒൗട്ട്ലെറ്റുകൾ, പാരലൽ മാർക്കറ്റ്, മെഡിക്കൽ ആൻഡ് സപ്ലൈസ് എന്നിവക്ക് വിലക്ക് ബാധകമല്ല.
ഒരു വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്തിൽ തിയേറ്ററുകളും ഇന്ന് മുതൽ പ്രവർത്തിക്കും 2020 മാർച്ച് എട്ട് മുതലാണ് രാജ്യത്ത് തിയറ്ററുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്.ഒരു വര്‍ഷത്തോളമായ അടച്ചിടൽ ഈ മേഖലയെ സാമ്പത്തികമായി തകർത്തിരുന്നു രാജ്യത്ത് വാക്സിനേഷൻ അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സാധാരണ ജീവിതത്തിലേക്ക് അതിവേഗം മടങ്ങാനാണ് അധികൃതർ ലക്ഷ്യമിടുന്നത്