Main Banner

ട്രാന്‍സ് ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്

കോവിഡ് 19 തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഭക്ഷ്യധാന്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ട്രാന്‍സ് ജെന്റേഴ്‌സ് ഐ.ഡി കാര്‍ഡ് ഉള്ളവരേയും ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചവരേയും കിറ്റ് നല്‍കുന്നതിന് പരിഗണിക്കും. ഭക്ഷ്യധാന്യകിറ്റ് ആവശ്യമുള്ള മലപ്പുറം ജില്ലയിലെ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പേര്, വിലാസം,

1 st paragraph

ഫോണ്‍ നമ്പര്‍, ഐ.ഡി കാര്‍ഡ് നമ്പര്‍ എന്നിവ സഹിതം മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി മെയ് 24 നകം ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0483 2735324