തിരൂരിലെ ബ്ലാക്ക് ഫങ്കസ് ബാധ. എം.എൽ.എ.യും ചെയർ പേഴ്സണും വീട് സന്ദർശിച്ചു.
തിരൂർ: എം.എബ്ലാക്ക് ഫങ്കസ് ബാധയേറ്റ തിരൂരിലെ വീട് നിയുക്ത എം എൽ.എ.കുറുക്കോളി മൊയ്ദീൻ ,നഗരസഭാ ചെയർ പേഴ്സൺ എ.പി.നസീമ എന്നിവർ സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു.
ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് ആശുപത്രി ചെലവും തുടർ ചികിത്സാ സഹായങ്ങളും അനുവദിച്ചു കൊടുക്കണമെന്ന് കുറുക്കോളി മൊയ്ദീൻ സർക്കാരിനോട് ആവശ്യപ്പെട്ടു.ഭീമമായ ചികിത്സാചെല വാണ് ഇവർക്കുണ്ടായിട്ടുള്ളത്.
ഇത് ഈ കുടുംബത്തിന് താങ്ങാൻ കഴിയാത്തതാണ്. തുടർ ചികിത്സക്കും വലിയ ബാധ്യത വരും .അടിയന്തിര സഹായം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ചെയർ പേഴ്സണും പറഞ്ഞു.നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ മാരായ ഫാത്തിമ സജ്നത്ത് ,കെ.കെ സലാം മാസ്റ്റർ,പി.കെ.കെ.തങ്ങൾ എന്നിവരും അനുഗമിച്ചു
ഈ കുടുംബത്തിന് സാമൂഹിക പിന്തുണ ഉണ്ടാകണമെന്നും ഇവർ പറഞ്ഞു