സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യ മാധ്യമങ്ങളിലും മുസ്ലിം ലീഗിനെതിരെ വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ്

നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കുന്നതിന് ഒരു ശക്തിയെയും അനുവദിക്കില്ല .

സാമൂഹ്യ മാധ്യമങ്ങളിലും ചില ദൃശ്യ മാധ്യമങ്ങളിലും മുസ്ലിം ലീഗിനെതിരെ വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ് . ലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ ഭാവനാ സൃഷ്ടിയുടെ ഭാഗമാണ് ഇത്തരം വാർത്തകൾ . നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കുന്നതിന് ഒരു ശക്തിയെയും അനുവദിക്കില്ല . നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത പരാജയം ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ് . എന്നാൽ മുസ്ലിം ലീഗ് അതിന്റെ ശക്തി കേന്ദ്രങ്ങളിൽ സാമാന്യം മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട് . എങ്കിലും ചില ജില്ലകളിൽ പാർട്ടിക്ക് സീറ്റ് നഷ്ടവും ഉണ്ടായിട്ടുണ്ട് . അതിന്റെ കാരണങ്ങൾ ഗൗരവമായി തന്നെ പാർട്ടി വിശകലനം ചെയ്യും . കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്ന മുറക്ക് സംസ്ഥാന പ്രവർത്തക സമിതി യോഗം ചേർന്ന് നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തും . 2006 – ൽ പാർട്ടി ഇതിനേക്കാൾ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട് . എന്നാൽ 2011 – ൽ പൂർവ്വാതികം ശക്തിയോടെ പാർട്ടി തിരിച്ച് വന്നിട്ടുള്ള ചരിത്രമാണ് നമുക്ക് മുമ്പിലുള്ളത് . പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളും അംഗങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നത് പാർട്ടിക്ക് ഭൂഷണമല്ല . ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണം .