കോവിഡ് 19: ജില്ലയില്‍ 3,932 പേര്‍ക്ക് വൈറസ് ബാധ; 4,555 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 29.94 നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,720 പേര്‍ ഉറവിടമറിയാതെ 91 പേര്‍ക്ക് ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 47,531 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 65,660 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (മെയ് 22) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,932 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 29.94 ശതമാനമാണ് ശനിയാഴ്ചയിലെ ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വൈറസ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,720 പേര്‍ക്കും 91 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 36 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 84 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

65,660 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 47,531 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,527 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 268 പേരും 210 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയറുകളില്‍ 710 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.

 

രണ്ട് ലക്ഷത്തിലധികമാളുകളാണ് ഇത് വരെയായി ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. 4,555 പേര്‍ കൂടി രോഗമുക്തരായതോടെ ശനിയാഴ്ച വരെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 2,10,013 ആയി. ജില്ലയില്‍ ഇതുവരെ 777 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്.

 

അനാവശ്യമായി പുറത്തിറങ്ങരുത്

 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയോ വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടാവുകയോ ചെയ്താല്‍ അത് മറച്ചുവെക്കാതിരിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതുമാണ്.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

മെയ് 22 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 23

ആലങ്കോട് 21

ആലിപ്പറമ്പ് 30

അമരമ്പലം 10

ആനക്കയം 32

അങ്ങാടിപ്പുറം 19

അരീക്കോട് 27

ആതവനാട് 24

ഊരകം 37

ചാലിയാര്‍ 28

ചീക്കോട് 34

ചേലേമ്പ്ര 20

ചെറിയമുണ്ടം 11

ചെറുകാവ് 15

ചോക്കാട് 47

ചുങ്കത്തറ 22

എടക്കര 17

എടപ്പറ്റ 39

എടപ്പാള്‍ 31

എടരിക്കോട് 13

എടവണ്ണ 75

എടയൂര്‍ 72

ഏലംകുളം 15

ഇരിമ്പിളിയം 54

കാലടി 49

കാളികാവ് 55

കല്‍പകഞ്ചേരി 38

കണ്ണമംഗലം 55

കരുളായി 02

കരുവാരക്കുണ്ട് 106

കാവനൂര്‍ 11

കീഴാറ്റൂര്‍ 27

കീഴുപറമ്പ് 21

കോഡൂര്‍ 05

കൊണ്ടോട്ടി 91

കൂട്ടിലങ്ങാടി 32

കോട്ടക്കല്‍ 51

കുറുവ 09

കുറ്റിപ്പുറം 65

കുഴിമണ്ണ 42

മക്കരപ്പറമ്പ് 16

മലപ്പുറം 189

മമ്പാട് 36

മംഗലം 34

മഞ്ചേരി 93

മങ്കട 33

മാറാക്കര 136

മാറഞ്ചേരി 08

മേലാറ്റൂര്‍ 26

മൂന്നിയൂര്‍ 28

മൂര്‍ക്കനാട് 13

മൂത്തേടം 31

മൊറയൂര്‍ 48

മുതുവല്ലൂര്‍ 34

നന്നമ്പ്ര 17

നന്നംമുക്ക് 22

നിലമ്പൂര്‍ 52

നിറമരുതൂര്‍ 13

ഒതുക്കുങ്ങല്‍ 10

ഒഴൂര്‍ 27

പള്ളിക്കല്‍ 25

പാണ്ടിക്കാട് 27

പരപ്പനങ്ങാടി 42

പറപ്പൂര്‍ 50

പെരിന്തല്‍മണ്ണ 47

പെരുമണ്ണ ക്ലാരി 11

പെരുമ്പടപ്പ് 27

പെരുവള്ളൂര്‍ 51

പൊന്മള 07

പൊന്മുണ്ടം 15

പൊന്നാനി 101

പൂക്കോട്ടൂര്‍ 42

പോരൂര്‍ 52

പോത്തുകല്ല് 71

പുലാമന്തോള്‍ 04

പുളിക്കല്‍ 14

പുല്‍പ്പറ്റ 25

പുറത്തൂര്‍ 29

പുഴക്കാട്ടിരി 42

താനാളൂര്‍ 09

താനൂര്‍ 30

തലക്കാട് 01

തവനൂര്‍ 69

താഴേക്കോട് 72

തേഞ്ഞിപ്പലം 16

തെന്നല 35

തിരുനാവായ 54

തിരുവാലി 21

തൃക്കലങ്ങോട് 29

തൃപ്രങ്ങോട് 36

തുവ്വൂര്‍ 93

തിരൂര്‍ 38

തിരൂരങ്ങാടി 33

ഊര്‍ങ്ങാട്ടിരി 34

വളാഞ്ചേരി 56

വളവന്നൂര്‍ 48

വള്ളിക്കുന്ന് 25

വട്ടംകുളം 62

വാഴക്കാട് 08

വാഴയൂര്‍ 15

വഴിക്കടവ് 57

വെളിയങ്കോട് 10

വേങ്ങര 41

വെട്ടത്തൂര്‍ 48

വെട്ടം 24

വണ്ടൂര്‍ 45