ഹയർ സെക്കണ്ടറി അധ്യാപകർക്ക് വാക്സിനേഷൻ; മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ എ.എച്ച്.എസ്.ടി.എ സ്വാഗതം ചെയ്തു.
ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് വാക്സിനേഷൻ നടത്താൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ ഗവ: തീരുമാനത്തെ എ.എച്ച്.എസ്.ടി.എ മലപ്പുറം ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.
മുലയൂട്ടുന്ന അമ്മമാരായ അധ്യാപികമാരേയും, ഗുരുതരമായ രോഗങ്ങളുള്ളവരേയും, മൂല്യനിർണ്ണയ ക്യാമ്പുകളിൽ നിന്നും ഒഴിവാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അധ്യാപകർക്ക് താമസ സ്ഥലത്തിനടുത്തുള്ള ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള ഉത്തരവിറക്കിയാൽ എത്രയും പെട്ടന്ന് മൂല്യനിർണ്ണയം പൂർത്തിയാക്കാൻ കഴിയുമെന്നും യോഗം കൂടുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ അനുവദിക്കണമെന്നും അധ്യപകർ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ഡോ.അജിത്കുമാർ അധ്യക്ഷം വഹിച്ച യോഗത്തിൽ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ നാസർ, അക്കാഡമിക് കൗൺസിൽ കൺവീനർ മനോജ് ജോസ്, സംസ്ഥാന സെക്രട്ടറി അൻവർ ,ജില്ലാ സെക്രട്ടറി സുബൈർ, വി.കെ.രഞ്ജിത് , ഇഫ്ത്തിഖാറുദ്ദിൻ, ജോൺസൺ, ഡോ. എ.സി.പ്രവീൺ , ടി.എസ്.രജനി എന്നിവർ സംസാരിച്ചു.