പെന്‍ഷനേഴ്‌സ് ലീഗ് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്‍കി

കോട്ടക്കല്‍ : കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് ലീഗ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി കോട്ടക്കല്‍ നഗരസഭ, കോട്ടക്കല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നീ സ്ഥാപനങ്ങളിലേക്ക് പള്‍സ് ഓക്‌സിമീറ്റര്‍, ഫെയ്‌സ് മാസ്‌ക്ക്, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം റഷീദ്, കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീറിന് നല്‍കി ഉദ്ഘാടനം ചെയ്തു.

കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് ലീഗ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി കോട്ടക്കല്‍ നഗരസഭ, കോട്ടക്കല്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നീ സ്ഥാപനങ്ങളിലേക്ക് പള്‍സ് ഓക്‌സിമീറ്റര്‍, ഫെയ്‌സ് മാസ്‌ക്ക്, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറുന്നു

കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് അബ്ദുറഹിമാന്‍ അന്‍സാരി, ജനറല്‍ സെക്രട്ടറി കുഞ്ഞി മൊയ്തീന്‍ കുട്ടി, ട്രഷറര്‍ കെ മൊയ്തു, സാജിദ് മങ്ങാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഡോ. ഹനീഷ, ആലമ്പാട്ടില്‍ റസാഖ്, പി ടി അബ്ദു, റംല ടീച്ചര്‍ , കോട്ടക്കല്‍ സഹകരണ ബാങ്ക് സെക്രട്ടറി വി കോമു, കൗണ്‍സിലര്‍മാരായ സഫീര്‍ അസ്്‌ലം കറുത്തേടത്ത്, മുഹമ്മദലി എന്ന കുഞ്ഞുട്ടി, റാഷിദ് , മുഹമ്മദലി എന്ന മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹംസ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍, ഇര്‍ഷാദ് പങ്കെടുത്തു.