കോവിഡ് 19: ജില്ലയില്‍ 2,346 പേര്‍ക്ക് വൈറസ് ബാധ; 4,327 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.79 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,272 പേര്‍ ഉറവിടമറിയാതെ 34 പേര്‍ക്ക് ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 38,828 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 60,195 പേര്‍

ഴ്ച (ജൂണ്‍ രണ്ട്) രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ 2,346 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 2,272 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 34 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 33 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയതോതില്‍ വര്‍ദ്ധിച്ച് 14.79 ശതമാനത്തിലെത്തിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

അതേസമയം ഇന്ന് ജില്ലയില്‍ 4,327 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയിലെ രോഗമുക്തരുടെ എണ്ണം 2,57,324 ആയി. ജില്ലയില്‍ ഇതുവരെ 842 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. 60,195 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 38,828 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,118 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 270 പേരും 111 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളില്‍

(ഡൊമിസിലിയറി കെയര്‍ സെന്റര്‍) 1,192 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

 

പരിശോധനക്ക് വിധേയരാകണം

 

ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളോ മറ്റേതെങ്കിലും കോവിഡ് രോഗബാധതരുമായി സമ്പര്‍ക്കമോ ഉണ്ടായാല്‍ പരിശോധനക്ക് വിധേയരാകേണ്ടതാണ്. പരിശോധനാ ഫലം വരുന്നത് വരെ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ബുധനാഴ്ച (ജൂണ്‍ 02) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 13

ആലങ്കോട് 10

ആലിപ്പറമ്പ് 28

അമരമ്പലം 32

ആനക്കയം 16

അങ്ങാടിപ്പുറം 17

അരീക്കോട് 10

ആതവനാട് 13

ഊരകം 14

ചാലിയാര്‍ 07

ചീക്കോട് 04

ചേലേമ്പ്ര 12

ചെറിയമുണ്ടം 38

ചെറുകാവ് 12

ചോക്കാട് 39

ചുങ്കത്തറ 38

എടക്കര 14

എടപ്പറ്റ 19

എടപ്പാള്‍ 10

എടരിക്കോട് 05

എടവണ്ണ 25

എടയൂര്‍ 14

ഏലംകുളം 29

ഇരിമ്പിളിയം 03

കാലടി 33

കാളികാവ് 23

കല്‍പകഞ്ചേരി 09

കണ്ണമംഗലം 20

കരുളായി 58

കരുവാരക്കുണ്ട് 15

കാവനൂര്‍ 16

കീഴാറ്റൂര്‍ 27

കീഴുപറമ്പ് 03

കോഡൂര്‍ 12

കൊണ്ടോട്ടി 27

കൂട്ടിലങ്ങാടി 25

കോട്ടക്കല്‍ 50

കുറുവ 04

കുറ്റിപ്പുറം 32

കുഴിമണ്ണ 14

മക്കരപ്പറമ്പ് 08

മലപ്പുറം 52

മമ്പാട് 96

മംഗലം 21

മഞ്ചേരി 147

മങ്കട 11

മാറാക്കര 33

മാറഞ്ചേരി 38

മേലാറ്റൂര്‍ 21

മൂന്നിയൂര്‍ 25

മൂര്‍ക്കനാട് 12

മൂത്തേടം 01

മൊറയൂര്‍ 10

മുതുവല്ലൂര്‍ 02

നന്നമ്പ്ര 12

നന്നംമുക്ക് 22

നിലമ്പൂര്‍ 19

നിറമരുതൂര്‍ 14

ഒതുക്കുങ്ങല്‍ 49

ഒഴൂര്‍ 08

പള്ളിക്കല്‍ 17

പാണ്ടിക്കാട് 09

പരപ്പനങ്ങാടി 18

പറപ്പൂര്‍ 33

പെരിന്തല്‍മണ്ണ 30

പെരുമണ്ണ ക്ലാരി 11

പെരുമ്പടപ്പ് 23

പെരുവള്ളൂര്‍ 32

പൊന്മള 22

പൊന്മുണ്ടം 11

പൊന്നാനി 40

പൂക്കോട്ടൂര്‍ 07

പോരൂര്‍ 11

പോത്തുകല്ല് 06

പുലാമന്തോള്‍ 15

പുളിക്കല്‍ 05

പുല്‍പ്പറ്റ 14

പുറത്തൂര്‍ 27

പുഴക്കാട്ടിരി 46

താനാളൂര്‍ 30

താനൂര്‍ 08

തലക്കാട് 08

തവനൂര്‍ 45

താഴേക്കോട് 20

തേഞ്ഞിപ്പലം 08

തെന്നല 32

തിരുനാവായ 16

തിരുവാലി 13

തൃക്കലങ്ങോട് 34

തൃപ്രങ്ങോട് 16

തുവ്വൂര്‍ 36

തിരൂര്‍ 27

തിരൂരങ്ങാടി 26

ഊര്‍ങ്ങാട്ടിരി 06

വളാഞ്ചേരി 33

വളവന്നൂര്‍ 16

വള്ളിക്കുന്ന് 21

വട്ടംകുളം 03

വാഴക്കാട് 10

വാഴയൂര്‍ 02

വഴിക്കടവ് 15

വെളിയങ്കോട് 10

വേങ്ങര 42

വെട്ടത്തൂര്‍ 24

വെട്ടം 36

വണ്ടൂര്‍ 37