കൊടകര കുഴൽപ്പണ കേസ്: ബി ജെ പി പ്രസിഡന്റ് കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും

ബി.ജെ.പി നേതാക്കളിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്

 കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്യും. ഇതേവരെ ചോദ്യം ചെയ്ത ബി.ജെ.പി നേതാക്കളിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്യും. കള്ളപ്പണ കേസുമായി ബന്ധമുള്ള ചിലർക്ക സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ട്. ഇതിന്റെ കൂടി പശ്ചാതലത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. 

അതിനിടെ, കൊടകര കുഴൽപ്പണ കേസിൽ ആരോപണം നിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്തെത്തി. കോഴിക്കോട്ട് പത്രസമ്മേളനം നടത്തിയാണ് സുരേന്ദ്രൻ ആരോപണം നിഷേധിച്ചത്.