ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്.
കണ്ണൂർ: ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്. ഇതിന്റെ വിശദാംശങ്ങൾ തേടിയാണ് റെയ്ഡ്.
ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽനിന്ന് ചെലവാക്കിയെന്നും പണം ദുർവ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.
2016 ൽ തിരക്കുപിടിച്ച് യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ കോട്ടയിൽ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിക്കുകയും അതിന്റെ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചിലവഴിക്കുകയും ചെയ്തു.