രാങ്ങാട്ടൂരിൽ കണ്ടെത്തിയത് സ്പോടക വസ്തുവല്ലെന്ന് സ്ഥിരികരിച്ചു.
കുറ്റിപ്പുറം: വ്യാഴാഴ്ച രാത്രി കുറ്റിപ്പുറം രാങ്ങാട്ടൂരിൽ കണ്ടെത്തിയത് മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലയുടെ ഭാഗങ്ങളാണെന്നും സ്പോടക വസ്തുവല്ലെന്നും സ്ഥിരീകരിച്ചു. കുറ്റിപ്പുറം പൊലീസെത്തിയാണ് പരിശോധന നടത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് സ്പോടക വസ്തുവിന് സമാനമായ വസ്തു കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പൊലീസും രഹസ്യന്വോഷണ വിഭാഗവും സ്ഥലത്തെത്തിയിരുന്നു.
പൊലീസെത്തി കണ്ടെത്തിയ വസ്തു കൊണ്ടപോയതോടെയാണ് ആശങ്കയൊഴിഞ്ഞത്. വർഷങ്ങൾക്ക് മുന്നെ കുറ്റിപ്പുറം പാലത്തിന് താഴെ നിന്ന് വെടിയുണ്ടകളും സ്പോടക വസ്കുക്കളും കണ്ടെത്തിയിരുന്നു.