തിരൂരങ്ങാടി ആശുപത്രിയിൽ സൗകര്യമില്ല; കെപിഎ മജീദ് ഹൈക്കോടതിയില്‍: പഞ്ചായത്ത് ഭരണം മുതല്‍ എംപി വരെ ലീഗെന്ന് പിവി അന്‍വർ

അവിടുത്തെ മുന്‍ എം.എല്‍.എ അന്ധനും മൂകനും ബധിരനുമായിരുന്നോ?

തിരൂരങാടി ആശുപത്രിയിൽ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്ന് ഹൈക്കോടതില്‍ ഹര്‍ജി നല്‍കി തിരൂരങ്ങാടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെപിഎ മജീദ്. ആശുപത്രിയില്‍ ഓക്‌സിജന്‍ കിടക്കകളും വെന്റിലേറ്ററുകളും ഇല്ല, മലപ്പുറം ജില്ലയോട് അവഗണനയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

kpa-majeed

ഇതിനിടെ ഹര്‍ജിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രംഗത്തെത്തി. കാലാകാലങ്ങളായി അവിടത്തെ പഞ്ചായത്ത് ഭരണം മുതല്‍ പാര്‍ലമെന്റ് അംഗത്വം വരെ കൈയാളുന്ന മുസ്ലിം ലീഗ് അംഗത്തിന്റെ പ്രഹസനമാണിതെന്ന് പിവി അന്‍വര്‍ പറഞ്ഞു. ഒപ്പം ഹര്‍ജി കൊടുക്കുന്നതിന് പകരം തിരൂരങ്ങാടി മുന്‍ എംഎല്‍എ യോട് തന്നെ ഇക്കാര്യം ചോദിക്കണമെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

“തിരൂരങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്ന പേരില്‍ സ്ഥലം എം.എല്‍.എയായ മജീദ് സാഹിബ് ഹൈക്കോടതിയില്‍ ഹര്‍ജ്ജി നല്‍കിയത്രേ!!

കാലാകാലങ്ങളോളം അവിടുത്തെ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് അംഗത്വം വരെ കൈയ്യാളുന്ന പാര്‍ട്ടിയുടെ അംഗമാണു ഈ പ്രഹസനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അവിടുത്തെ മുന്‍ എം.എല്‍.എ അന്ധനും മൂകനും ബധിരനുമായിരുന്നോ?

ഹര്‍ജ്ജി കൊടുക്കേണതിനൊക്കെ പകരം,നേരിട്ട് അദ്ദേഹത്തിനോട് തന്നെ ചോദിക്കണം മജീദ് സാഹിബേ..

‘കാലങ്ങളോളം തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റല്‍ കോമ്പൗണ്ടിലെ കള പറിക്കലായിരുന്നോ അദ്ദേഹത്തിന്റെ പണിയെന്ന്,” പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.