Fincat

“ഉന്നതി” പദ്ധതിക്ക് തുടക്കം കുറിച്ചു.

വളാഞ്ചേരി: കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകൾ അനുഭവിക്കുന്ന കോവിഡ് മുക്തർക്ക് വീട്ടിൽ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ തന്നെ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിർദ്ദേശിക്കുന്ന പദ്ധതിയാണ് “ഉന്നതി.” കേരളാ അസോസിയേഷൻ ഫോർ ഫിസിയോതെറാപിസ്റ്റ്സ് കോ-ഓർഡിനേഷൻ (കെ എ പി സി) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു.

1 st paragraph

4/6/2021 ന് മുനിസിപ്പാലിറ്റിയിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി- എം മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു .നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ , കെ എ പി സി ജില്ലാ പ്രസിഡണ്ട് DR പ്രദീഷ് പദ്ധതി വിശദീകരിച്ചു. നഗരസഭ സെക്രട്ടറി സീന H KAPC മെമ്പർDR ബിന്ദു ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇബ്രാഹിം മാരാത്ത് മുജീബ് വാലാസി കൗൺസിലർമാരായ ഈസനമ്പ്രത്ത് ഷിഹാബ് പാറക്കൽ നൂർജഹാൻ നടുത്തൊടി പങ്കെടുത്തു

ചടങ്ങിന് DR ബിന്ദു ജോസഫ് നന്ദി രേഖപ്പെടുത്തി

 

2nd paragraph

ഉന്നതിയുടെ സേവനത്തിനായി 9746770744, 8129021135 എന്ന നമ്പറിൽ ബന്ധപ്പെടുക.