യൂത്ത് കെയർന്റെ ഭാഗമായി കുറുകത്താണി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തു.
കുറുകത്താണി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർന്റെ ഭാഗമായി പെരുമണ്ണ ക്ലാരി,കൽപ്പകഞ്ചേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രയാസമനുഭവിക്കുന്ന ഇരുന്നൂറ്റി അന്‍പതിലേറെ കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.പെരുമണ്ണ ക്ലാരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പൂഴിത്തറ ജസ്ന ടീച്ചർ കിറ്റ് വിതരണ ഉൽഘടനം നിർവഹിച്ചു .
ടൗൺ കോൺഗ്രസ് പ്രസിഡൻറ് എം.സി കുഞ്ഞൻ ,മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഉമ്മർ സി.കെ, ഒ.ഐ.സി.സി ഭാരവാഹി അലി ബാപ്പു കടിയപുറം,ലത്തീഫ് സി കെ, ബുഷ്റുദ്ധീൻ തടത്തിൽ, ഷാജു കാട്ടകത്ത്,അക്ബർ ചെമ്മിളി,ഷെഫീഖ് മങ്കട എന്നിവര്‍ സംസാരിച്ചു.ഹുസൈൻ പല്ലിക്കാട്ടിൽ, ബാവ കടിയപുറം,നാരായണൻ,സുരേഷ് ബാബു,അസീസ് പൂഴിത്തറ,അബ്ദുറഹ്മാൻ മാഷ്,മജീദ് കൈതക്കൽ,യൂനുസ് പല്ലാട്ട്,ഫസലുറഹ്മാൻ,മഖ്ബൂൽ,റഫീഖ് ടി പി,ശിഹാബ് ടി പി,കാസിം ഡി.സി.സി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.