Shobika

മയക്കുമരുന്ന് വിൽപ്പനസംഘത്തിലെ ഒരാൾകൂടിപിടിയിൽ

കൽപ്പകഞ്ചേരി : മയക്കുമരുന്ന് റാക്കറ്റിലെ ഒരാൾകൂടി പിടിയിൽ. പെരുമണ്ണ വാളക്കുളം പുത്തൻപുരയ്ക്കൽ അജീഷ് (27) ആണ് അറസ്റ്റിലായത്.

1 st paragraph

പെരുമണ്ണ മുണ്ടിയന്തറയിലുള്ള പ്രതിയുടെ വീട്ടിൽ ഡി.വി.ഡി. പ്ലെയറിനുള്ളിൽ ഒളിപ്പിച്ചുവെച്ച മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 60 ഗ്രാം സിന്തറ്റിക് ഡ്രഗും (എം.ഡി.എം.എ) കണ്ടെടുത്തു.

2nd paragraph

കഴിഞ്ഞയാഴ്ച ഡിവൈ.എസ്.പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് നിരവധി സ്ഥലങ്ങളിൽനിന്നായി കഞ്ചാവ്, ഹാഷിഷ് ഓയിൽ, സിന്തറ്റിക് ഡ്രഗ്സ്, തമിഴ്നാട് മദ്യം എന്നിവ പിടികൂടിയിരുന്നു.

ആ കേസിലെ പ്രതികളെ കൂടുതൽ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ വൈലത്തൂർ, കോഴിച്ചെന, കൽപ്പകഞ്ചേരി ഭാഗങ്ങളിൽ ചെറിയ പായ്ക്കറ്റുകളാക്കി വിൽപ്പന നടത്തുന്നവരെക്കുറിച്ച് വിവരംലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് അജീഷ് പിടിയിലാകുന്നത്.ഇയാളെയും സംഘത്തെയും 2019-ൽ വാളയാറിൽ രണ്ടുകിലോഗ്രാം മയക്കുമരുന്നുസഹിതം എക്സൈസ് സംഘം പിടികൂടിയിരുന്നു.

താനൂർ ഡിവൈ.എസ്.പി എം.ഐ. ഷാജി, കൽപ്പകഞ്ചേരി സി.ഐ എം.ബി. റിയാസ് രാജ, എസ്.ഐ മണികണ്ഠൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ്, സി.പി.ഒമാരായ ജിനേഷ്, വിനീഷ്, പ്രകാശൻ, വിഷ്ണു, സോണി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

 

പ്രതിയെ കോടതി റിമാൻഡ്ചെയ്തു.