പ്രവാസികള്‍ക്ക് ആശ്വാസമായി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്
മലപ്പുറം: വിദേശത്തേക്ക് തിരിച്ചു പോകാന്‍ കാത്തിരിക്കുന്ന കോഡൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രവാസികള്‍ക്കും ആശ്വാസമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്. നിലവില്‍ പല കാരണത്താല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്കും പുതുതായി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഇത് ഏറെ ഗുണം ചെയ്തു.


നൂറിലധികം പ്രവാസികളാണ് ഈ അവസരം പ്രയോജനപ്പെടുത്തിയത്. കോഡൂര്‍ പഞ്ചായത്ത് പ്രത്യേകം സജ്ജമാക്കിയ ഹെല്‍പ്പ് ഡെസ്‌കില്‍ പത്തംഗ കമ്പ്യൂട്ടര്‍ വിദദ്ധര്‍ മുഖേനയാണ് ക്യാമ്പ് നടത്തിയത്. രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും തൊട്ടടുത്ത ദിവസം തന്നെ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ പറഞ്ഞു. ക്യാമ്പിന് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്ഥിര സമിതി അധ്യക്ഷരായ കുന്നത്ത് ആസ്യ, വട്ടോളി ഫാത്തിമ, ശിഹാബ് അരീക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗം കെ എന്‍ ഷാനവാസ് , കെ ടി റബീബ്, അജ്മല്‍ ടി, മുഹമ്മദലി മങ്കരത്തൊടി, മുംതാസ് വില്ലന്‍, ജൂബി മണപ്പാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ടെക്നീഷ്യര്യായ ആസിഫ് പാലോളി, മറുവാന്‍ തോരപ്പ, വി ടി ജസീര്‍, റാഷി കൂരി, സാലി എന്നിവര്‍ നേതൃത്വം നല്‍കി.
