സ്വർണവിലയിൽ ഇന്ന് വർധന

കൊച്ചി : സംസ്ഥാനത്ത് സ്വർണ വില കുത്തനെ വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്. പവന് 36,880 രൂപയായി.

ഒരു പവൻ സ്വർണത്തിന് ഈ മാസം ഏറ്റവും ഉയർന്ന വില ജൂൺ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയും ഏറ്റവും കുറവ് ജൂൺ 4 ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു.

അമേരിക്കൻ പണപ്പെരുപ്പം നിയന്ത്രിത വളർച്ച കൈവരിച്ചതിനെത്തുടർന്ന് ബോണ്ട് വരുമാന മുന്നേറ്റം കുറഞ്ഞതാണ് സ്വർണത്തിന് അനുകൂലമായത്.