സ്വർണവില കുറഞ്ഞു.

തിരുവനന്തപുരം: സംസ്​ഥാനത്ത്​ സ്വർണവില കുറഞ്ഞു. പവന്​ 280 രൂപ കുറഞ്ഞ്​ 36,600 രൂപയായി. ഗ്രാമിന്​ 35 രൂപ കുറഞ്ഞ്​ 4575 രൂപയുമായി.

ജൂൺ മൂന്നിന്​ 36980 രൂപയിലെത്തിയിരുന്നു സ്വർണത്തിന്‍റെ വില. തുടർന്ന്​ വില താഴുകയായിരുന്നു.

മേയ്​ ആദ്യം 35,040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്​. വിലയിൽ ഏറ്റക്കുറച്ചിലുണ്ടായിരുന്നെങ്കിലും വില വർധനയാണ്​ മേയ്​ മാസം രേഖ​െപ്പടുത്തിയത്​. 1000ത്തോളം രൂപ വർധിക്കുകയായിരുന്നു.

ചില ദിവസങ്ങളിൽ വില താഴുന്നുണ്ടായിരുന്നെങ്കിലും വില ഉയരുന്ന പ്രവണതയായിരുന്നു പൊതുവെ. ആഗോള വിപണിയിലെ വില നിരവാരമാണ്​ ആഭ്യന്തര വിപണിയിലെ വില ചാഞ്ചാട്ടത്തിന്​ പിന്നിൽ.