ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർദ്ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 99 രൂപ 54 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് ഇന്നത്തെ വില.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 97 രൂപ 60 പൈസയും, ഡീസലിന് 93 രൂപ 99 പൈസയുമായി. കഴിഞ്ഞ 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് പെട്രോൾ, ഡീസൽ വില കൂട്ടുന്നത്