സാനിറ്റേഷൻ പദ്ധതിയുടെ മറവിൽ മണൽ കടത്തിയ വിഷയത്തിൽ പ്രതിഷേധിച്ചു

തിരൂർ: സാനിറ്റേഷൻ പദ്ധതിയുടെ മറവിൽ മണൽ കടത്തിയ വിഷയത്തിൽ പ്രതിഷേധിച്ചു കൊണ്ട് cpim ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു..

മംഗലം ഗ്രാമപഞ്ചായത്തിലെ 16 ആം വാർഡിൽ സാനിറ്റേഷൻ പദ്ധതിയുടെ മറവിൽ ആവിപ്പുഴയിൽ നിന്ന് ഏകദേശം 60 ഓളം ലോഡ് മണൽ വിൽപ്പന നടത്തിയതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്..

മണൽ വാരി വിൽപ്പന നടത്തിയതിന് പുറമെ പുഴ കയ്യേറി ഭിത്തി കെട്ടിയ സ്വകാര്യ വ്യക്തികൾക്ക് കയ്യേറിയ ഭാഗങ്ങളിൽ തൂർക്കാൻ ഈ മണലുകൾ നൽകി വാർഡ് മെമ്പർ cm റംലയും കൂട്ടാളികളും.ലോഡ് ഒന്നിന് 2000 വും അതിന് മുകളിലും വാങ്ങി ലക്ഷങ്ങളുടെ അഴിമതിക്കാണ് മുസ്ലിം ലീഗ് നേതൃത്വം നൽകിയത്..

Cpim മംഗലം ലോക്കൽ കമ്മിറ്റിയംഗം കെ ഗംഗാദരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.cpim മംഗലം ലോക്കൽ കമ്മിറ്റിയംഗം c p ഖാലിദ് കുട്ടി സ്വാഗതം ആശംസിച്ച പരിപാടിയിൽ Cpim ലോക്കൽ കമ്മിറ്റിയംഗം സി പി അബ്ദുൽ ഷുക്കൂർ, , dyfi കൂട്ടായി മേഖലാ സെക്രട്ടറി വി കെ തുഫൈൽ തുടങ്ങിയവർ ധർണ്ണക്ക് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു..

ബ്രാഞ്ച് സെക്രട്ടറി km ബാവ, p v കുമാരൻ,uv പുരുഷോത്തമൻ,p c റിയാസ്,മുസ്തഫ, ഷഫീഖ് തുടങ്ങിയവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി