എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തിരൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും സ്റ്റേഡിയം നിർമ്മിക്കുന്നു.

തിരൂരിലെ പാലങ്ങൾ തുറന്ന് കിട്ടാൻ നിയമ നടപടികളിലേക്ക് കടക്കുകയാണെന്നും എം എൽ എ.

തിരൂർ: മണ്ഡലത്തിലെ കായികപരിശീലനത്തിനും, വിദ്യാർഥി യുവജനങ്ങളുടെ കായിക വളർച്ചക്കും ഗുണകരമാകുന്നതിന് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും സ്റ്റേഡിയം നിർമ്മിക്കുമെന്ന് സി മമ്മുട്ടി എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തിരുന്നാവായ എടക്കുളം ടർഫ് സ്റ്റേഡിയം (82 ലക്ഷം), വളവന്നൂർ തുവ്വക്കാട് സ്റ്റേഡിയം (83.50 ലക്ഷം), ബിപി അങ്ങാടി ഗവ.ഗേൾസ് സ്കൂൾ മൾട്ടി പർപ്പസ് സ്റ്റേഡിയം (60.50 ലക്ഷം), കൽപകഞ്ചേരി ജി വി എച്ച് എസ് എസ് സ്റ്റേഡിയം (50.20 ലക്ഷം), കരിപ്പോൾ ജിഎച്ച്എസ് സ്റ്റേഡിയം (50.20 ലക്ഷം), പറവണ്ണ ജി എച്ച് എസ് എസ് സ്റ്റേഡിയം (50.20 ലക്ഷം) രൂപ എന്നിവക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്ക. കൽപകഞ്ചേരി പാറപ്പുറം ഗവ.എൽ പി സ്കൂളിനും, ചോറ്റൂർ ജി എൽ പി സ്കൂളിനും കെട്ടിടം നിർമ്മിക്കാൻ 65.50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. വൈരങ്കോട് ക്ഷേത്ര നവീകരണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മേൽ പദ്ധതികൾക്കായി 517.60 ലക്ഷം രൂപ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് അനുവദിച്ചത്. സ്റ്റേഡിയങ്ങൾ ജനുവരിയിൽ നിർമ്മാണം പൂർത്തീകരിച്ച് തുറന്ന് കൊടുക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നതെന്ന് എം എൽ എ പറഞ്ഞു. തിരൂരിലെ പാലങ്ങൾ തുറന്ന് കിട്ടാൻ നിയമ നടപടികളിലേക്ക് കടക്കുകയാണെന്നും എം എൽ എ അറിയിച്ചു.