ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ നല്‍കി

മലപ്പുറം : ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ ഐ ബി ഒ എ ) സംസ്ഥാന കമ്മറ്റിയുടെ ഈ വര്‍ഷത്തെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി, സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് പതിമൂന്ന് ലക്ഷം രൂപയുടെ വിവിധ ചികിത്സാ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കി.

ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എഐബിഒഎ) സംസ്ഥാന കമ്മറ്റി, മഞ്ചേരി ഗവ: മെഡിക്കല്‍ കോളജ് ഐ സി യുവിലേക്ക്  സംഭാവന ചെയ്ത ചികിത്സാ ഉപകരണങ്ങള്‍, അസോസിയേഷന്‍ ഭാരവാഹികള്‍, ആശുപത്രി സൂപ്രണ്ട് ഡോ: നന്ദകുമാറിന് കൈമാറുന്നു.

മഞ്ചേരി ഗവ: മെഡിക്കല്‍ കോളജിലെ ഐസിയു വാര്‍ഡിലേക്ക് മൂന്ന് മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍ ഉള്‍പ്പെടെ മൂന്ന് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ആശുപത്രി സൂപ്രണ്ട് ഡോ: നന്ദകുമാറിന് അസോസിയേഷന്‍ ഭാരവാഹികള്‍ കൈമാറി.അസോസിയേഷന്‍ സംസ്ഥാന അസി.സെക്രട്ടരി എസ്.കെ.സുധീര്‍, ജില്ലാ പ്രസിഡന്റ് പി.സുരേഷ് കുമാര്‍, സെക്രട്ടരി നവീന്‍, പി ചന്ദ്രബാബു, ബാങ്ക് യൂണിയന്‍ ഐക്യവേദി ജില്ലാ കണ്‍വീനര്‍ എ.അഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ: നന്ദകുമാറിന് കൈമാറുന്നു.