കോവിഡ് 19: ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.41 ശതമാനമായി ഉയര്‍ന്നു തിങ്കളാഴ്ച 1,615 പേര്‍ക്ക് വൈറസ്ബാധ; 2,504 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,589 പേര്‍ ഉറവിടമറിയാതെ 26 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 17,987 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 52,728 പേര്‍

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 19) 1,615 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.41 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 14.36 ശതമാനമായിരുന്നു. 1,589 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 26 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. ജില്ലയില്‍ ഇതുവരെ 1,373 പേര്‍ കോവിഡ് ബാധിതരായി മരണപ്പെട്ടതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

2,504 പേരാണ് തിങ്കളാഴ്ച രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 3,50,422 ആയി. 52,728 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 17,987 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 632 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 354 പേരും 125 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 528 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.

 

രോഗ ലക്ഷണങ്ങളുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണം

 

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. രോഗ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാവുകയും നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

മലപ്പുറം ജില്ലയില്‍ തിങ്കള്‍ (ജൂലൈ 19) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

എ.ആര്‍ നഗര്‍ 18

ആലങ്കോട് 25

ആലിപ്പറമ്പ് 17

അമരമ്പലം 24

ആനക്കയം 21

അങ്ങാടിപ്പുറം 19

അരീക്കോട് 06

ആതവനാട് 08

ഊരകം 26

ചാലിയാര്‍ 24

ചീക്കോട് 04

ചേലേമ്പ്ര 13

ചെറിയമുണ്ടം 03

ചെറുകാവ് 09

ചോക്കാട് 18

ചുങ്കത്തറ 05

എടക്കര 04

എടപ്പറ്റ 10

എടപ്പാള്‍ 11

എടരിക്കോട് 07

എടവണ്ണ 11

എടയൂര്‍ 07

ഏലംകുളം 07

ഇരിമ്പിളിയം 14

കാലടി 06

കാളികാവ് 05

കല്‍പകഞ്ചേരി 07

കണ്ണമംഗലം 80

കരുളായി 08

കരുവാരക്കുണ്ട് 43

കാവനൂര്‍ 10

കീഴാറ്റൂര്‍ 09

കീഴുപറമ്പ് 06

കോഡൂര്‍ 05

കൊണ്ടോട്ടി 19

കൂട്ടിലങ്ങാടി 32

കോട്ടക്കല്‍ 08

കുറുവ 23

കുറ്റിപ്പുറം 09

കുഴിമണ്ണ 05

മക്കരപ്പറമ്പ് 07

മലപ്പുറം 29

മമ്പാട് 20

മംഗലം 07

മഞ്ചേരി 38

മങ്കട 29

മാറാക്കര 04

മാറഞ്ചേരി 04

മേലാറ്റൂര്‍ 12

മൂന്നിയൂര്‍ 38

മൂര്‍ക്കനാട് 06

മൂത്തേടം 06

മൊറയൂര്‍ 05

മുതുവല്ലൂര്‍ 11

നന്നമ്പ്ര 05

നന്നംമുക്ക് 13

നിലമ്പൂര്‍ 48

നിറമരുതൂര്‍ 13

ഒതുക്കുങ്ങല്‍ 11

ഒഴൂര്‍ 03

പള്ളിക്കല്‍ 11

പാണ്ടിക്കാട് 78

പരപ്പനങ്ങാടി 09

പറപ്പൂര്‍ 10

പെരിന്തല്‍മണ്ണ 26

പെരുമണ്ണ ക്ലാരി 01

പെരുമ്പടപ്പ് 11

പെരുവള്ളൂര്‍ 31

പൊന്മള 04

പൊന്മുണ്ടം 06

പൊന്നാനി 31

പൂക്കോട്ടൂര്‍ 02

പോരൂര്‍ 31

പോത്തുകല്ല് 11

പുലാമന്തോള്‍ 36

പുളിക്കല്‍ 08

പുല്‍പ്പറ്റ 22

പുറത്തൂര്‍ 05

പുഴക്കാട്ടിരി 09

താനാളൂര്‍ 02

താനൂര്‍ 21

തലക്കാട് 01

തവനൂര്‍ 18

താഴേക്കോട് 32

തേഞ്ഞിപ്പലം 01

തെന്നല 40

തിരുനാവായ 02

തിരുവാലി 15

തൃക്കലങ്ങോട് 21

തൃപ്രങ്ങോട് 01

തുവ്വൂര്‍ 04

തിരൂര്‍ 11

തിരൂരങ്ങാടി 11

ഊര്‍ങ്ങാട്ടിരി 15

വളാഞ്ചേരി 05

വളവന്നൂര്‍ 07

വള്ളിക്കുന്ന് 19

വട്ടംകുളം 07

വാഴക്കാട് 16

വാഴയൂര്‍ 03

വഴിക്കടവ് 09

വെളിയങ്കോട് 10

വേങ്ങര 86

വെട്ടത്തൂര്‍ 07

വെട്ടം 06

വണ്ടൂര്‍ 08