അധ്യാപകരുടെ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വെച്ചാല്‍ പാലിക്കാന്‍ ഞങ്ങള്‍ തയ്യാര്‍ – സ്‌കൂള്‍ മാനേജര്‍മാര്‍
മലപ്പുറം : പ്രൊട്ടക്റ്റഡ് അധ്യാപകരുടെ നിയമനത്തിന്റെ പേരില്‍ 2016 മുതല്‍ നിയമനം ലഭിച്ച അധ്യാപക- അനധ്യാപകരുടെ നിയമനാംഗീകാരം നല്‍കുന്നതിന് സര്‍ക്കാര്‍ പുതിയ ഫോര്‍മുല വെച്ചാല്‍ വണ്‍ടൈം സൈറ്റില്‍മെന്റിന് സ്‌കൂള്‍ മാനേജര്‍മാര്‍ തയ്യാറാണെന്ന് കേരള പ്രൈവറ്റ് (എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. നിലവില്‍ 3000 ത്തില്‍ താഴെയുള്ള പ്രൊട്ടക്റ്റഡ് അധ്യാപകര്‍ക്കു വേണ്ടി എച്ച് ടി വി 3500 തസ്തിക, ന്യൂണ്‍ലി ഓപ്പണ്‍ സ്‌കൂള്‍ 1200 തസ്തിക അടക്കം 4700 തസ്തിക ഒഴിഞ്ഞു കിടക്കുന്നു.എന്നിരുന്നാലും ഒരു അഡീഷണല്‍ തസ്തിക കൂടി സര്‍ക്കാറിന് വിട്ടു നല്‍കാന്‍ സ്‌കൂള്‍ മാനേജര്‍മാര്‍ തയ്യാറാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ കെ പി എസ് എം എ ജില്ലാ കമ്മിറ്റി നടത്തിയ ഉപവാസ സമരം പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട്, ജില്ലാ പ്രസിഡന്റ് ഹാഷിം കോയ തങ്ങള്‍, ജില്ലാ ജന. സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, സത്യന്‍ കോട്ടപ്പടി, മൂസ്സ മറ്റത്തൂര്‍, ഉണ്ണി ചേലേമ്പ്ര, റംല താളിപ്പാടം, മോഹന കൃഷ്ണന്‍ തേഞ്ഞിപ്പലം, ബിജു മേലാറ്റൂര്‍, അസീസ് മാസ്റ്റര്‍ പന്തല്ലൂര്‍, സഹീദ് കുരിക്കള്‍ ചങ്ങമ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു