Fincat

വിദ്യാർത്ഥിനിയെ ലൈംഗീക പീഢനത്തിന് ഇരയാക്കിയ സംഭവം: കാലിക്കറ്റ് സർവ്വകലാശാല അധ്യാപകൻ അറസ്റ്റിൽ

ചേളാരി: വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അധ്യാപകനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത അധ്യാപകൻ്റെ അറസ്റ്റ് രാത്രിയോടെയാണ് പോലീസ് രേഖപ്പെടുത്തിയത്.

1 st paragraph

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അധ്യാപകനായ അസിസ്റ്റൻറ് പ്രൊഫസർ ഹാരിസ് കോടമ്പുഴ അറസ്റ്റിലായത്.കേസില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന് 354 വകുപ്പ് പ്രകാരമാണ് തേഞ്ഞിപ്പലം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭം നടത്തിയിരുന്നു.