Main Banner

ഷോറൂമിൽനിന്ന് പുത്തൻ ബൈക്ക് മോഷ്ടിച്ച് നാടുചുറ്റിയ യുവാവ് പിടിയിലായി

തിരൂർ: ഷോറൂമിൽനിന്ന് പുത്തൻ ബൈക്ക് മോഷ്ടിച്ച് നാടുചുറ്റിയ യുവാവ് പിടിയിലായി. ഒഴൂർ കോറാട് പയിനാട്ട് നൗഫലിനെ(21)യാണ്‌ താനൂർ എസ്.ഐ. ശ്രീജിൻ അറസ്റ്റുചെയ്തത്.തിരൂർ പൂക്കയിലെ മൂപ്പൻസ് ഓട്ടോമൊബൈൽസ് എന്ന ഷോറൂം കുത്തിപ്പൊളിച്ചാണ് പുതിയ മോഡൽ ബൈക്ക് മോഷ്ടിച്ചത്.

1 st paragraph

നഗരത്തിൽ കറങ്ങിനടക്കുന്നതിനിടയിലാണ് പോലീസ് കാണുന്നതും സംശയംതോന്നി ചോദ്യംചെയ്യുന്നതും.തുടർന്ന് കേസ് താനൂർ പോലീസ് തിരൂർ പോലീസിനു കൈമാറി.

കോഴിക്കോട് റോയൽ എൻഫീൽഡ് ഷോറൂമിൽനിന്ന് പുത്തൻ ബുള്ളറ്റ് മോഷ്ടിച്ച് പിടിയിലായി ജയിലിൽക്കിടന്ന് ജാമ്യത്തിലിറങ്ങിയതായിരുന്നു നൗഫൽ.

2nd paragraph

ഇയാൾ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.തിരൂരിലെ ഷോറൂമിൽനിന്ന് സ്‌കൂട്ടർ മോഷ്ടിക്കുന്ന സി.സി.ടി.വി. ദൃശ്യമടക്കമാണ്‌ ഷോറൂം ഉടമ തിരൂർ പോലീസിൽ പരാതി നൽകിയിരുന്നത്‌.