Fincat

സംസ്ഥാനത്ത് വാക്സിനേഷൻ പ്രതിസന്ധിയിൽ;വാക്സിൻ കിട്ടിയപ്പോൾ കോവിൻ പോർട്ടൽ തകരാറിലായി.

തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന കോവിൻ പോർട്ടലിലെ തകരാറിലായി. ഇതോടെ സംസ്ഥാനത്ത് വാക്സിൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അവതാളത്തിലായിരിക്കുകയാണ്. വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ് തകരാറിലായത്. ഇന്ന് ഉച്ചമുതലാണ് തകരാറുണ്ടായത്.

1 st paragraph

ഇതോടെ വാക്സിനേഷൻ മുടങ്ങിയ അവസ്ഥയിലാണ്. രജിസ്‌ട്രേഷൻ, വാക്സിനേഷൻ എന്നിവ രേഖപ്പെടുത്തുന്ന പ്രവർത്തിയാണ് തടസപ്പെട്ടത്. തലസ്ഥാനത്ത് വാക്സിനേഷൻ ഇപ്പോൾ നടക്കുന്നത് പേപ്പറിൽ വിവരങ്ങൾ എഴുതിവച്ചാണ്.കോവിൻ പോർട്ടലിലെ തകരാർ ആരോഗ്യവകുപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഉടൻ പ്രശ്നം പരിഹരിക്കാമെന്നാണ് ലഭിച്ച വിവരം.

2nd paragraph

വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തിലേക്ക് കൂടുതൽ വാക്സിൻ എത്തിയത്. സംസ്ഥാനത്തിന് 9.73 ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. 8,97,870 ഡോസ് കോവിഷീൽഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. ഇപ്പോൾ മൂന്ന് നാല് ദിവസത്തേക്കുള്ള വാക്സിനാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്.