സ്റ്റെപ്‌സ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു
മലപ്പുറം: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സെറ്റപ്‌സ് കിയോസ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിനുളള മൂന്ന് യൂണിറ്റാണ് തയ്യാറായിട്ടുളളത്. മിതമായ നിരക്കില്‍, സുരക്ഷിതമായി സേവനം എല്ലാവരിലേക്കും ലഭ്യമാക്കുക എന്നതാണ് ഈ യൂണിറ്റിന്റെ ലക്ഷ്യം. ജനങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് 7736472972 എന്ന നമ്പറില്‍ ബുക്ക് ചെയ്യാവുന്നതാണ്.