Shobika

കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല.

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല. വീടുകളില്‍ത്തന്നെ ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളിലും തര്‍പ്പണത്തിനു സൗകര്യമുണ്ടായിരിക്കില്ല. തുടര്‍ന്നാണ് വീടുകളില്‍ ബലിയിടാനുള്ള പൊതുധാരണ കഴിഞ്ഞ കൊല്ലത്തിനു സമാനമായി ഉണ്ടായത്.

1 st paragraph

വീടുകളില്‍ തര്‍പ്പണത്തിനുള്ള സഹായനിര്‍ദേശവും ഇതിനകം ലഭ്യമായിട്ടുണ്ട്. ഓണ്‍ലൈനിലൂടെയാണ് ബലിയുടെ കര്‍മങ്ങളും രീതിയും കൈമാറുന്നത്. വിവിധ പുരോഹിതന്മാരുടെ നിര്‍ദേശം വിശ്വാസികള്‍ ഏറ്റെടുത്തു.ബലിതര്‍പ്പണത്തിനായി ആയിരക്കണക്കിന് ഭക്തരെത്തുന്ന ആലുവ മണപ്പുറത്ത് ഇത്തവണ ബലിതര്‍പ്പണത്തിനുള്ള അനുമതിയില്ല. പക്ഷേ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനത്തിനും മറ്റ് പൂജകള്‍ നടത്താനുമുള്ള ക്രമീകരണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആളുകള്‍ക്ക് ക്ഷേത്രത്തിലേക്കും പ്രവേശനം ഉണ്ടായിരുന്നില്ല.

2nd paragraph

തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബലിതര്‍പ്പണത്തിനെത്തിയിരുന്ന പ്രധാന ക്ഷേത്രമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിനുള്ള ക്രമീകരണമില്ലെങ്കിലും ദര്‍ശനത്തിനും പൂജകള്‍ക്കുമുള്ള ക്രമീകരണമുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഇക്കാര്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ബലിതര്‍പ്പണമുള്ള ക്ഷേത്രത്തില്‍ ഇന്നത്തെ ദിവസം അതും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് തിരുനാവായ നാവാമുകന്ദ ക്ഷേത്രത്തിലും ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കി. പൂജകള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.