എസ് ഡി പി ഐ തെരുവ് വിളംബരം സംഘടിപ്പിച്ചു,
താനൂർ : കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികള്‍ ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന കമ്മറ്റിയുടെ ആഹോന പ്രകാരം എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റി ക്വിറ്റ്ഇന്ത്യ ദിനത്തിൽ തെരുവ് വിളംബരം സംഘടിപ്പിച്ചു, കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാനത്തേക്കൊഴുക്കിയും വ്യാജനോട്ട് നിര്‍മാണ യന്ത്രം ഉപയോഗിച്ചും സമാന്തര സാമ്പത്തിക വ്യവസ്ഥിതി സ്ഥാപിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ടുകള്‍ നിരോധിച്ച് പൗരന്മാരെ ദുരിതക്കയത്തിലാക്കിയ മോദിയുടെ പാര്‍ട്ടി ഇപ്പോള്‍ കള്ളപ്പണത്തിന്റെയും വ്യാജ നോട്ടിന്റെയും മൊത്തക്കച്ചവടക്കാരായി മാറിയിരിക്കുകയാണ്.
ബിജെപിയുടെ കള്ളപ്പണക്കേസിലും കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള ബിജെപി- ആര്‍എസ്എസ് നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതു സര്‍ക്കാരിന്റേത്. കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ തകര്‍ക്കുന്ന ദേശദ്രോഹികൾ നാടുവിടുക എന്ന് വിളമ്പരത്തിലൂടെ സമരക്കാർ ആവശ്യപെട്ടു മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള ഉത്ഘാടനം ചെയ്തു,മുനിസിപ്പൽ പ്രസിഡന്റ് എൻ പി അഷ്റഫ് അദ്ദ്യക്ഷത വഹിച്ചു,
സെക്രട്ടറി ടി പി റാഫി സ്വാഗതവും, അയ്യൂബ് അമലേരി നന്ദിയും പറഞ്ഞു,എം മൊയ്തീൻ കുട്ടി,കെ പി കുഞ്ഞുമോൻ, കുഞ്ഞുട്ടി കാരാട്,സാദിഖ് സി ആർ ബി, അബി സി ആർ ബി,കോട്ടിൽ അലവി,വി എം ഹനീഫ എന്നിവർ നേതൃത്വം നൽകി