കോവിഡ് 19: ജില്ലയില്‍ 3,010 പേര്‍ക്ക് വൈറസ് ബാധ; 2,167 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.54 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,961 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 39 പേര്‍ രോഗാധിതരായി ചികിത്സയില്‍ 31,234 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,701 പേര്‍

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഓഗസ്റ്റ് 13) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,010 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 2,961 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 39 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്നും ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 17.54 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

2,167 പേര്‍ രോഗ വിമുക്തരായതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,14,265 ആയി.

1,741 പേരാണ് ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.

73,701 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 31,234 പേര്‍ വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 818 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 404 പേരും 164 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 409 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

ആരില്‍ നിന്നും രോഗം പകരാം

ആരില്‍ നിന്നും രോഗം പകരാമെന്നതിനാല്‍ പൊതു ഇടങ്ങളില്‍ മാത്രമല്ല, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ഇടപഴകുമ്പോഴും കഴിയുന്നത്ര സാമൂഹിക അകലം പാലിക്കുകയും മറ്റ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. രോഗ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ത്ഥിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ഓഗസ്റ്റ് 13) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 19ആലങ്കോട് 17ആലിപ്പറമ്പ് 17അമരമ്പലം 27ആനക്കയം 20അങ്ങാടിപ്പുറം 25അരീക്കോട് 31ആതവനാട് 22ഊരകം 10ചാലിയാര്‍ 25ചീക്കോട് 32ചേലേമ്പ്ര 14ചെറിയമുണ്ടം 23ചെറുകാവ് 27ചോക്കാട് 16ചുങ്കത്തറ 40എടക്കര 31എടപ്പറ്റ 21എടപ്പാള്‍ 38എടരിക്കോട് 08എടവണ്ണ 41എടയൂര്‍ 35ഏലംകുളം 36ഇരിമ്പിളിയം 13കാലടി 10കാളികാവ് 47കല്‍പകഞ്ചേരി 24കണ്ണമംഗലം 12കരുളായി 20കരുവാരക്കുണ്ട് 40കാവനൂര്‍ 28കീഴാറ്റൂര്‍ 27കീഴുപറമ്പ് 18കോഡൂര്‍ 18കൊണ്ടോട്ടി 35കൂട്ടിലങ്ങാടി 46കോട്ടക്കല്‍ 32കുറുവ 24കുറ്റിപ്പുറം 45കുഴിമണ്ണ 29മക്കരപ്പറമ്പ് 32മലപ്പുറം 55മമ്പാട് 21മംഗലം 08മഞ്ചേരി 88മങ്കട 28മാറാക്കര 30മാറഞ്ചേരി 31മേലാറ്റൂര്‍ 23മൂന്നിയൂര്‍ 18മൂര്‍ക്കനാട് 80മൂത്തേടം 41മൊറയൂര്‍ 38മുതുവല്ലൂര്‍ 09നന്നമ്പ്ര 25നന്നംമുക്ക് 11നിലമ്പൂര്‍ 33നിറമരുതൂര്‍ 34ഒതുക്കുങ്ങല്‍ 11ഒഴൂര്‍ 25പള്ളിക്കല്‍ 32പാണ്ടിക്കാട് 27പരപ്പനങ്ങാടി 29പറപ്പൂര്‍ 19പെരിന്തല്‍മണ്ണ 28പെരുമണ്ണ ക്ലാരി 07പെരുമ്പടപ്പ് 14പെരുവള്ളൂര്‍ 04പൊന്മള 17പൊന്മുണ്ടം 12പൊന്നാനി 47പൂക്കോട്ടൂര്‍ 28പോരൂര്‍ 18പോത്തുകല്ല് 31പുലാമന്തോള്‍ 75പുളിക്കല്‍ 26പുല്‍പ്പറ്റ 26പുറത്തൂര്‍ 14പുഴക്കാട്ടിരി 36താനാളൂര്‍ 69താനൂര്‍ 24തലക്കാട് 20തവനൂര്‍ 29താഴേക്കോട് 23തേഞ്ഞിപ്പലം 08തെന്നല 05തിരുനാവായ 15തിരുവാലി 28തൃക്കലങ്ങോട് 69തൃപ്രങ്ങോട് 51തുവ്വൂര്‍ 15തിരൂര്‍ 31തിരൂരങ്ങാടി 23ഊര്‍ങ്ങാട്ടിരി 23വളാഞ്ചേരി 22വളവന്നൂര്‍ 49വള്ളിക്കുന്ന് 29വട്ടംകുളം 15വാഴക്കാട് 44വാഴയൂര്‍ 14വഴിക്കടവ് 53വെളിയങ്കോട് 43വേങ്ങര 43വെട്ടത്തൂര്‍ 30വെട്ടം 20വണ്ടൂര്‍ 40